Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazilian

Kozhikode

സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ള്‍ തേ​ടി യു​എ​ല്‍​സി​സി​എ​സി​ല്‍ ബ്ര​സീ​ലി​യ​ന്‍ സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം

വ​ട​ക​ര: ബ്ര​സീ​ലി​ലെ ഭൂ​ര​ഹി​ത ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​മാ​യ എം​എ​സ്ടി​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗം മേ​ധാ​വി ജൂ​ഡി​ത്തെ ഡോ​സ് സാ​ന്‍റോ​സ് ന​യി​ച്ച പ്ര​തി​നി​ധി സം​ഘം ഉ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി സ​ന്ദ​ര്‍​ശി​ച്ചു. മു​ന്‍​കൂ​ട്ടി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് മൂ​വി​മെ​ന്‍റോ ഡോ​സ് ട്ര​ബ​ല്ഹ​ദോ​റെ​സ് റൂ​റൈ​സ് സെം ​ടെ​റ​യു​ടെ (എം​എ​സ്ടി) സം​ഘം നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തി​യ​ത്. സ​മൂ​ഹാ​ധി​ഷ്ഠി​ത വി​ക​സ​നം, പ​ര​മ്പ​രാ​ഗ​ത വി​ജ്ഞാ​ന സം​വി​ധാ​ന​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, സു​സ്ഥി​ര ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ തേ​ടി​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

യു​എ​ല്‍​സി​സി​എ​സ് ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ എം.​എം. സു​രേ​ന്ദ്ര​ന്‍ പ്ര​തി​നി​ധി​സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. യു​എ​ല്‍​സി​സി​എ​സ് ആ​സ്ഥാ​ന​ത്ത് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​ഷാ​ജു​വു​മാ​യി പ്ര​തി​നി​ധി​സം​ഘം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. വി​ജ്ഞാ​ന കൈ​മാ​റ്റ​ത്തി​നാ​യി ദീ​ര്‍​ഘ​കാ​ല സ​ഹ​ക​ര​ണ ച​ട്ട​ക്കൂ​ടു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക, സ​മൂ​ഹാ​ധി​ഷ്ഠി​ത ഉ​പ​ജീ​വ​ന-​ക​ര​കൗ​ശ​ല മേ​ഖ​ല​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക, വി​ദ്യാ​ഭ്യാ​സ​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​ന്ത്യ​യി​ലും ബ്ര​സീ​ലി​ലും എം​എ​സ്ടി​യും യു​എ​ല്‍​സി​സി​എ​സും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കു​ക എ​ന്നി​വ​യാ​യി​രു​ന്നു ച​ര്‍​ച്ച​ക​ളി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍.

യു​എ​ല്‍​സി​സി​എ​സ് സെ​ന്‍റി​ന​റി എ​ല്‍​പി സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ച്ച സം​ഘം സ​മൂ​ഹ​കേ​ന്ദ്രീ​കൃ​ത വി​ദ്യാ​ഭ്യാ​സ​ത്തോ​ടു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സ​മീ​പ​നം പ​രി​ച​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ്ര​തി​നി​ധി​സം​ഘം മ​ടി​ത്ത​ട്ട് സം​രം​ഭ​വും ഇ​രി​ങ്ങ​ലി​ലെ സ​ര്‍​ഗാ​ല​യ ആ​ര്‍​ട്സ് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്‌​സ് വി​ല്ലേ​ജും സ​ന്ദ​ര്‍​ശി​ച്ചു.

സ​മൂ​ഹ​പ​ങ്കാ​ളി​ത്തം, ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ര്‍​ക്കു​ള്ള പി​ന്തു​ണാ സം​വി​ധാ​ന​ങ്ങ​ള്‍, പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ള്‍, സു​സ്ഥി​ര ഉ​പ​ജീ​വ​ന മാ​തൃ​ക​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും സം​ഘം മ​ന​സ്സി​ലാ​ക്കി. സ​ഹ​ക​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യ്ക്കാ​യി ബ്ര​സീ​ല്‍ സം​ഘം യു​എ​ല്‍​സി​സി​യെ അ​വ​രു​ടെ രാ​ജ്യ​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up